ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വി​ദ്യാ​ർ​ഥി​നി​ക​ൾ കു​ഴ​ഞ്ഞു വീ​ണു
Thursday, November 21, 2019 10:19 PM IST
ക​ട്ട​പ്പ​ന: ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ മ​ത്സ​ര ഉൗ​ഴ​ത്തി​നാ​യി കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ല​ക​റ​ങ്ങി വീ​ണു.
കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ക​ലോ​ത്സ​വ വേ​ദി​യി​ൽ ക്ഷീ​ണ​മു​ണ്ടാ​യ​ത്.
എ​ച്ച്എ​സ് വി​ഭാ​ഗം യ​ക്ഷ​ഗാ​ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ച്ച​യ്ക്കു മു​ൻ​പു​ത​ന്നെ വേ​ഷം​കെ​ട്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം വൈ​കി​യാ​ണ് ഇ​വ​രു​ടെ മ​ത്സ​രം ന​ട​ന്ന​ത്. വി​ശ​പ്പി​നൊ​പ്പം വേ​ദി​യി​ൽ ഭാ​ര​മു​ള്ള കി​രീ​ടം ചൂ​ടി​യു​ള്ള അ​വ​ത​ര​ണം​കൂ​ടി ആ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​ള​ർ​ന്നു. മ​ത്സ​ര​ശേ​ഷം വി​ശ്ര​മ​മു​റി​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ മൂ​ന്നു​പേ​ർ ത​ല​ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ത​ന്നെ അ​ധ്യാ​പ​ക​രും സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ നി​ല തൃ​പ്തി ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു