സ്വ​കാ​ര്യ​ബ​സ് ത​ട്ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്
Friday, November 22, 2019 10:25 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യ​ബ​സ് ത​ട്ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു. ക​ദ​ളി​ക്കാ​ട് പാ​ല​ത്തി​ങ്ക​ൽ റ​സ​ൽ സ​ലി​മി​നാ​ണ് (12) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ക​ദ​ളി​ക്കാ​ട് വി​മ​ലാ​മാ​ത എ​ച്ച്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ റ​സ​ൽ സ്കൂ​ൾ വി​ട്ടു ക​ഴി​ഞ്ഞ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ ബ​സ് നി​ർ​ത്തു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ അ​രി​കി​ലേ​യ്ക്ക് ചേ​ർ​ക്ക​വെ ട​യ​ർ കാ​ലി​ലു​ടെ ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നി​ലേ​യ്ക്ക് വീ​ണ കു​ട്ടി​യു​ടെ ത​ല​യ്ക്കും പ​രി​ക്കേ​റ്റു. കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​ദ്യു​തി
മു​ട​ങ്ങും

ആ​ല​ക്കോ​ട്: 11 കെ​വി ലൈ​നി​ൽ ട​ച്ച് വെ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ല​ക്കോ​ട് സെ​ക‌്ഷ​ൻ പ​രി​ധി​യി​ലെ പാ​ലം​സി​റ്റി,തൈ​ത്തോ​ട്ടം,തേ​ൻ​മാ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.