പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ത്തേ​ജ​ന ക്ലാ​സ്
Friday, November 22, 2019 10:25 PM IST
തൊ​ടു​പു​ഴ: പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷ​വും ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി ഡ​യ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്തേ​ജ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന,തൊ​ടു​പു​ഴ ഡി​ഇ​ഒ മാ​രു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഏ​ഴു സ്കൂ​ളു​ക​ളെ വീ​ത​മാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ല​യ സ​ന്ദ​ർ​ശ​ന​വും ക്ലാ​സും സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ​ഘ​ട്ടം 26 മു​ത​ൽ അ​ടു​ത്ത​മാ​സം ആ​റു​വ​രെ​യും ര​ണ്ടാം​ഘ​ട്ടം ജ​നു​വ​രി ര​ണ്ടാം ആ​ഴ്ച​യി​ലും ന​ട​ക്കും.
26നു ​രാ​വി​ലെ പ​ത്തി​ന് തൊ​ടു​പു​ഴ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സി​ൽ തൊ​ടു​പു​ഴ ഡി​ഇ​ഒ എ. ​അ​പ്പു​ണ്ണി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.​സ​മ​ഗ്ര ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ഡി.​ബി​ന്ദു​മോ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ർ.​ജ​നാ​ർ​ദ​ന​ൻ,ഡോ.​അ​ശോ​ക​ൻ നൊ​ച്ചാ​ട്,ഷാ​മോ​ൻ ലൂ​ക്ക്,കെ.​ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.