പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി പോ​ലീ​സു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി
Friday, November 22, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി പോ​ലീ​സു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സ് സം​ഘ​ത്തെ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ൾ​മു​ന​യി​ലാ​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ എ​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ഇ​തി​നൊ​പ്പം പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യു​ടെ ചി​ത്ര​വും പോ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ കാ​ര​ണം അ​ന്വേ​ഷി​ച്ചും ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മു​ള്ള ക​മ​ന്‍റു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഇ​തോ​ടെ ബ​ന്ധു​ക്ക​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും​ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ​നി​ന്നും പോ​ലീ​സു​കാ​ര​നെ ക​ണ്ടെ​ത്തി.