യൂ​ദാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ൾ
Friday, November 22, 2019 10:30 PM IST
ത​ങ്ക​മ​ണി: യൂ​ദാ​ഗി​രി ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി​യേ​റ്റ്, ജ​പ​മാ​ല, 3.50-ന് ​നൊ​വേ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ഫി​ലി​പ്പ് താ​ഴ​ത്തു​വീ​ട്ടി​ൽ. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല, നൊ​വേ​ന, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ.