മു​ന്ന​റി​യി​പ്പു ബോ​ർ​ഡും സീ​ബ്രാ ലൈ​നു​മി​ല്ല; ജീ​വ​ൻ പ​ണ​യം വ​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ
Monday, December 2, 2019 10:32 PM IST
തൊ​ടു​പു​ഴ:​മു​ന്ന​റി​യി​പ്പു ബോ​ർ​ഡോ സീ​ബ്രാ ലൈ​നോ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​ത്തി​ൽ ജീ​വ​നി​ൽ ഭ​യ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും.
ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് വെ​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പ​ൽ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​ന്നി​ൽ പോ​ലും മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നോ സീ​ബ്രാ​ലൈ​ൻ വ​ര​യ്ക്കു​ന്ന​തി​നോ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പോ​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.
റോ​ഡു​ക​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ വ​ര​ച്ചി​രു​ന്ന​തെ​ല്ലാം ത​ന്നെ ഇ​പ്പോ​ൾ മാ​ഞ്ഞ നി​ല​യി​ലാ​ണ്. സീ​ബ്രാ​ലൈ​ൻ ഉ​ള്ള ഭാ​ഗ​ത്തു പോ​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ക​ണ്ടാ​ൽ വാ​ഹ​നം നി​ർ​ത്താ​ൻ പ​ല​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​ന്പോ​ഴാ​ണ് മാ​ഞ്ഞ ലൈ​നു​ക​ൾ തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തി​രി​ക്കു​ന്ന​ത്.
സീ​ബ്രാ ലൈ​നു​ക​ൾ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ൽ​പ്പോ​ലും വേ​ഗം കു​റ​യ്ക്കാ​ൻ പ​ല ഡ്രൈ​വ​ർ​മാ​രും ത​യാ​റാ​കാ​ത്ത​തു പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ജീ​വ​ൻ പ​ണ​യം​വ​ച്ച് റോ​ഡു മു​റി​ച്ചു ക​ട​ക്കു​ക​യാ​ണ് പ​ല​രും ചെ​യ്യു​ന്ന​ത്.
ന​ഗ​ര​ത്തി​ൽ ഏ​റെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ല ഭാ​ഗ​ങ്ങ​ളി​ലെ​യും സീ​ബ്രാ​ലൈ​നു​ക​ൾ ഭാ​ഗി​ക​മാ​യി മാ​ഞ്ഞ നി​ല​യി​ലാ​ണ്. ആ​വ​ശ്യ​മാ​യ പ​ല​യി​ട​ങ്ങ​ളി​ലും സീ​ബ്രാ ലൈ​നു​ക​ൾ കാ​ണാ​നു​മി​ല്ല. പ​ഴ​യ പാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള സീ​ബ്രാ ലൈ​നു​ക​ൾ പൂ​ർ​ണ​മാ​യും മാ​ഞ്ഞ നി​ല​യി​ലാ​ണ്. പാ​ലാ റോ​ഡി​ലും ഏ​റെ​ക്കു​റെ ഇ​തേ സ്ഥി​തി ത​ന്നെ. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തു സീ​ബ്രാ ലൈ​നി​ല്ലാ​ത്തി​നാ​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.
ഇ​ടു​ക്കി റോ​ഡി​ലും സീ​ബ്രാ ലൈ​നു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. ഏ​റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ബ​സ് സ്റ്റോ​പ്പു​ക​ളും സ​മീ​പം ആ​ശു​പ​ത്രി​യു​മൊ​ക്കെ​യു​ള്ള മോ​ർ ജം​ഗ്ഷ​നി​ൽ ഒ​രു സീ​ബ്രാ ലൈ​ൻ പോ​ലു​മി​ല്ല. തി​ര​ക്കേ​റി​യ ഭാ​ഗ​ത്ത്സീ​ബ്രാ ലൈ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ക​ട​ത്തി വി​ടാ​ൻ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യോ ഹോം​ഗാ​ർ​ഡു​മാ​രു​ടെ​യോ സേ​വ​നം ല​ഭി​ക്കാ​റു​ണ്ട്.
എ​ന്നാ​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ൾ​പ്പെ​ടെ പ​ല ഭാ​ഗ​ത്തും തി​ര​ക്കു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​റി​ല്ല. ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ.​എ​പി​ജെ അ​ബ്ദു​ൾ ക​ലാം സ്കൂ​ളി​നു മു​ന്നി​ലും സീ​ബ്രാ ലൈ​നു​ക​ൾ വ​ര​ച്ചി​ട്ടി​ല്ല. വെ​ങ്ങ​ല്ലൂ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​മേ​ഖ​ല​യി​ൽ സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ൽ ഉ​ട​ൻ ത​ന്നെ സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​യ്ക്ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ നി​ർ​ദേ​ശി​ച്ചു.