ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​റി​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം; അ​ഞ്ചു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, December 4, 2019 11:53 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​റി​ന്‍റെ ബാ​ല​ഗ്രാ​മി​ലെ വീ​ടി​നു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. വീ​ടി​നു​മു​ന്നി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് അക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​കയും​ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രാ​യ ച​പ്പാ​ത്ത് പൊ​രി​ക​ണ്ണി വ​ല്യ​ത്ത് വി​ഷ്ണു ശി​വ​ൻ(28), ച​പ്പാ​ത്ത് പൊ​രി​ക​ണ്ണി ല​ക്ഷ്മി​ഭ​വ​ൻ പാ​ർ​ഥി​പ​ൻ(28), വെ​ള്ളി​ലാം​ക​ണ്ടം മ​ഠ​ത്തി​പ​റ​ന്പി​ൽ വി​ശാ​ഖ് മോ​ഹ​ൻ​ദാ​സ്(28), വെ​ള്ളി​ലാം​ക​ണ്ടം ത​ടി​ക്ക​ൽ ടി.​ആ​ർ. ര​തീ​ഷ് മോ​ൻ(32), ക​ട്ട​പ്പ​ന കൈ​ര​ളി​പ്പ​ടി ക​രി​മാ​ൻ​ക​ര കെ.​പി. സ​രീ​ഷ്(35) എ​ന്നി​വ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ൽ സം​ഘ​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വീ​ട്ടു​മു​റ്റ​ത്തു​കി​ട​ന്ന കാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. അ​ക്ര​മം ന​ട​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ഞ്ചു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​ൽ 1.20 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ന്ന​തി​നി​ടെ അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​ന​ൽ​കി. വാ​ഹ​ന വാ​യ്പ​യ്ക്കാ​യി ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ ഭാ​ര്യ​യു​ടെ പേ​രി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​താ​യി ശ്രീ​മ​ന്ദി​രം പ​റ​ഞ്ഞു. ഇ​തി​നാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ഭൂ​മി​യു​ടെ ക​രം അ​ട​ച്ച ര​സീ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ബാ​ങ്കി​ൽ ന​ൽ​കി​യി​രു​ന്നു. ലോ​ണ്‍ ഒ​രു​മാ​സ​ത്തി​ന​കം ന​ൽ​കാ​മെ​ന്ന് ബാ​ങ്കി​ൽ​നി​ന്നും അ​റി​യി​പ്പും കി​ട്ടി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നു​പ​റ​ഞ്ഞ് ഒ​രാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് രാ​ഷ്‌ട്രീയ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ലോ​ണ്‍ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചു. ഇ​തോ​ടെ വി​ളി​ച്ച​യാ​ളു​മാ​യി ഫോ​ണി​ലൂ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യും ശ്രീ​മ​ന്ദി​രം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു പ്ര​തി​ക​ൾ​ക്കു​മെ​തി​രേ ആ​ക്ര​മ​ണം, അ​സ​ഭ്യം പ​റ​യ​ൽ, ഭ​വ​ന​ഭേ​ദ​നം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​വും ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.