ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, December 4, 2019 11:53 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​നി​ത ക​മ്മീ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ വ​നി​ത ക​മ്മീ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ ക്ലാ​സ് ന​യി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജ​യ​മോ​ൾ ഷാ​ജി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദി​ര വി​ശ്വ​ഭ​ര​ൻ, സു​മ സു​രേ​ന്ദ്ര​ൻ, ഷി​ജി ശി​വ​ജി, അ​ന്പി​ളി സു​ബാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.