ത​ക​ർ​ന്ന റോ​ഡി​ൽ ത്യാ​ഗം​ചെ​യ്തു കു​രു​ന്നു​ക​ൾ
Thursday, December 5, 2019 10:32 PM IST
ചെ​റു​തോ​ണി: ത​ക​ർ​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ക​ര​ൾ അ​ലി​യി​പ്പി​ച്ചു​ക​ള​ഞ്ഞു മൂ​വ​ർ കു​ട്ടി​സം​ഘ​ത്തി​ന്‍റെ​യും. കു​ട്ടി​ക​ൾ​ക്കു സൈ​ക്കി​ൾ ച​വി​ട്ടാ​നും സ്കൂ​ളി​ലേ​ക്കു ന​ട​ന്നു​പോ​കാ​നും ബു​ദ്ധി​മു​ട്ടാ​യ ക​രി​ന്പ​ൻ ആ​ന്േ‍​റാ​പു​രം റോ​ഡി​ൽ സ്വ​യം കൈ​ക്കോ​ട്ടും കു​ട്ട​യു​മാ​യി ഇ​റ​ങ്ങി റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ മ​ണ്ണി​ട്ടു നി​ക​ത്തി യാ​ത്രാ​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ക​രി​ന്പ​ൻ ആ​ന്േ‍​റാ​പു​രം വ​രി​ക്കാ​നി​തൊ​ട്ടി​യി​ൽ ജോ​ഷി​യു​ടെ മ​ക​ൻ കെ​വി​ൻ(13), അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ കൊ​ള​ന്പേ​ൽ ജി​ജോ​യു​ടെ മ​ക​ൻ ജോ​ർ​ജി​ൻ (12), ത​ല​ച്ചി​റ​യി​ൽ സി​നോ​ജി​ന്‍റെ മ​ക​ൻ ഡി​യോ​ണ്‍(11) എ​ന്നി​വ​ർ. കെ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ മൂ​വ​ർ​സം​ഘം നാ​ട്ടു​കാ​രെ​പ്പോ​ലും അ​തി​ശ​യി​പ്പി​ച്ചാ​ണ് ശ്ര​മ​ദാ​നം ന​ട​ത്തി​യ​ത്.
കെ​വി​ന്‍റെ സൈ​ക്കി​ളി​ൽ തൂ​ന്പ​യും കൊ​ട്ട​യും വ​ച്ചു​കെ​ട്ടി കൈ​യി​ൽ കു​പ്പി​വെ​ള്ള​വു​മാ​യി റോ​ഡി​ലെ കു​ഴി​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്താ​നി​റ​ങ്ങി​യ സം​ഘം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ത്. മു​രി​ക്കാ​ശേ​രി​യി​ൽ​നി​ന്നും വ​ന്ന വ​ഴി​യാ​ത്ര​ക്കാ​ര​ൻ കു​ട്ടി​ക​ളു​ടെ ശ്ര​മ​ദാ​നം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ടെ നേ​ർ​ക്കാ​ഴ്ച പൊ​തു​ജ​ന​മ​റി​ഞ്ഞ​ത്.
ആന്‍റോ​പു​രം-​ഗൗ​രി​സി​റ്റി റോ​ഡി​ന്‍റെ മു​ക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ വ​ലി​യ കു​ഴി​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ ത്യാ​ഗ​പ്ര​വ​ർ​ത്ത​ന​ത്താ​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ​ത്. കെ​വി​ൻ വി​മ​ല​ഗി​രി വി​മ​ല ഹൈ​സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യ​ർ​ഥ​ി​യാ​ണ്. ജോ​ർ​ജി​ൻ ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സി​ലും ഡി​യോ​ണ്‍ മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ആ​റാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത​യ​റി​ഞ്ഞ് മൂ​ന്നു സ്കൂ​ളു​ക​ളി​ലും കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും​ചെ​യ്തു.
ആ​ന്‍റോ​പു​രം പ​ള്ളി​യി​ൽ വി​മ​ല​ഗി​രി പ​ള്ളി​യി​ലെ അ​സി. വി​കാ​രി ഫാ. ​ജോ​ബി പു​ളി​ക്ക​ക്കു​ന്നേ​ലും നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ എ​ത്തി​യാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്.
റോ​ഡി​ലെ കു​ഴി​ക​ൾ മ​ണ്ണി​ട്ടു​നി​ക​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ സ​മൂ​ഹം മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, എം.​വി. ജോ​ർ​ജു​കു​ട്ടി, ജി​ജി കൂ​ട്ടു​ങ്ക​ൽ, സി​ബി വ​ലി​യ​മ​റ്റം, ഷൈ​നി ബേ​ബി, ഷേ​ർ​ളി കെ. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.