ഉൗ​ർ​ജോ​ത്സ​വം നടത്തി
Saturday, December 7, 2019 11:00 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന ഉൗ​ർ​ജ വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉൗ​ർ​ജ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​യി ഉൗ​ർ​ജോ​ത്സ​വം ന​ട​ത്തി. ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഉൗ​ർ​ജോ​ത്സ​വം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ അ​ൻ​പ​തോ​ളം സ്കൂ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.