അ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം ഉ​ത്ഘാ​ട​നം ചെ​യ്തു
Saturday, December 7, 2019 11:01 PM IST
തൊ​ടു​പു​ഴ: മു​ൻ​സി​പ്പ​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന അ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാ​മി​ന്‍റെ ഉ​ത്ഘാ​ട​നം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം ചീ​ഫ് വെ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ജി​ജി​മോ​ൻ ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ, കെ.​എം. ഷാ​ജ​ഹാ​ൻ, പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം സീ​നി​യ​ർ വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​ജെ​യ്സ​ണ്‍ ജോ​ർ​ജ്, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ മു​ൻ​സി​പ്പാ​ലി​റ്റി ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് എ​ബി​സി. ഈ ​വ​ർ​ഷം 5 ല​ക്ഷ​മാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്.
ഇ​ത്ര​യും തു​ക കൊ​ണ്ട് 238 നാ​യ്ക്ക​ളെ​യാ​ണ് വ​ന്ധീ​ക​രി​ക്കു​വാ​ൻ ക​ഴി​യു​ക. ഒ​രു നാ​യെ വ​ന്ധി​ക​രി​ക്കു​ന്ന​തി​ന് 2100 രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ക. സ്കൂ​ളു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള തെ​രു​വ് നാ​യ്ക്ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ന്ധീ​ക​രി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ​യു​ടെ പു​രു​ഷ കൂ​ട്ടാ​യ്മ​യാ​യ യു​വ​ശ്രീ ദ​യാ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​ണ് നാ​യ്ക്ക​ളെ പി​ടി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​ക്കു​ള്ള കു​ത്തി​വ​യ്പ്പും വി​ര​മ​രു​ന്നും ന​ൽ​കും. പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ളെ വ​ന്ധീ​ക​ര​ണ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി​യ സ്ഥ​ല​ത്തു ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​പോ​യി വി​ടു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.