സം​സ്ഥാ​ന നാ​ട​കോ​ത്സ​വം സ​മാ​പി​ച്ചു
Saturday, December 7, 2019 11:01 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ച് പ്ര​മു​ഖ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​സ​മി​തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ സം​സ്ഥാ​ന നാ​ട​കോ​ത്സ​വം സ​മാ​പി​ച്ചു.
സ​മാ​പ​ന​സ​മ്മേ​ള​നം ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും കാ​യി​ക​മേ​ള​യി​ലും വി​ജ​യി​ക​ളാ​യ ലൈ​ബ്ര​റി​യു​ടെ ബാ​ല​വേ​ദി അം​ഗ​ങ്ങ​ളാ​യ എ​സ്. വൈ​ശാ​ഖ​ൻ, ആ​സി​ഫ് ന​ജീ​ബ്, അ​ഭി​ജി​ത് സാ​ബു എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി ആ​ദ​രി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ, ഷാ​ജു​പോ​ൾ, അ​ജ​യ്തോ​മ​സ്, ജോ​സ് തോ​മ​സ്, മു​ഹ​മ്മ​ദ് ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.