ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി സ​ന്ദ​ർ​ശി​ച്ചു
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി വ​ട്ട​ക്കു​ന്നേ​ൽ കു​ട്ട​പ്പ​നെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​ന്ദ​ർ​ശി​ച്ചു . ഇ​ദ്ദേ​ഹ​ത്തി​ന്‍റ ചി​കി​ത്സ​യും തു​ട​ർ ജീ​വി​ത ചെ​ല​വു​ക​ളും ഏ​റ്റെ​ടു​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ച​ത്.
തു​ട​ർ​ന്ന് മൈ​ല​ക്കൊ​ന്പി​ലു​ള്ള ദി​വ്യ ര​ക്ഷാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ണ്‍​സ​ൻ കു​ര്യ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.