ഉ​ണ്ണീ​ശോ​യു​ടെ തി​രു​പ്പി​റ​വി​യെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി​യു​ണ​ർ​ന്നു
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ: ഉ​ണ്ണീ​ശോ​യു​ടെ തി​രു​പ്പി​റ​വി​യെ വ​ര​വേ​ൽ​ക്കാ​ൻ ക്രി​സ്മ​സ് വി​പ​ണി​യു​ണ​ർ​ന്നു. വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടെ​ങ്കി​ലും ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടു​ക​ളും സാ​ന്താ​ക്ലോ​സും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ വ​ർ​ണ​വി​സ്മ​യു​മാ​യി ക​ട​ക​ളി​ലെ​ല്ലാം പ്ര​ത്യേ​ക ക്രി​സ്മ​സ് കോ​ർ​ണ​റു​ക​ളൊ​രു​ങ്ങി. പ​തി​വു പോ​ലെ ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടു​ക​ളു​മാ​ണ് വി​ൽ​പ്പ​ന​യി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ക​ട​ക​ളെ​ല്ലാം വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളാ​ലും വി​വി​ധ നി​റ​ത്തി​ലു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളാ​ലും അ​ണി​ഞ്ഞൊ​രു​ങ്ങിക്ക​ഴി​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കാ​ൾ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ പ്രി​യം. 40 രൂ​പ മു​ത​ൽ 500 രൂ​പ വ​രെ​യു​ള്ള പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ സാ​ധാ​ര​ണ ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് 50 രൂ​പ മു​ത​ൽ 200 രൂ​പ വ​രെ വി​ല വ​രു​ന്ന​വ​യാ​ണ്. കാ​ലി​ന് നീ​ള​മേ​റി​യ വാ​ൽ​ന​ക്ഷ​ത്ര​ങ്ങ​ളു​മു​ണ്ട്. 250 മു​ത​ൽ 500 വ​രെ​യാ​ണ് വി​ല. ശ​രാ​ശി 200 രൂ​പ ന​ക്ഷ​ത്ര​ങ്ങ​ൾ വാ​ങ്ങി പോ​കു​ന്ന​വ​രാ​ണ് ഏ​റെ​യും. 150 രൂ​പ മു​ത​ൽ 500 രൂ​പ വ​രെ​യാ​ണ് എ​ൽ​ഇ​ഡി​യു​ടെ വി​ല. പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്കാ​നു​ള്ള പ്ര​യാ​സ​വും പെ​ട്ടെ​ന്ന് ന​ശി​ച്ചു പോ​കാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ഡി​മാ​ൻ​ഡ്. ​കേ​ര​ള​ത്തി​ൽ കു​ടി​ൽ വ്യ​വ​സാ​യ​മാ​യി ക്രി​സ്മ​സ് കാ​ല​ത്തെ വി​ൽ​പ​ന​യ് ക്കാ​യി പു​ൽ​ക്കൂ​ടു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളി​ലാ​ണ് നി​ർ​മി​ച്ചി​രു​ന്ന​തെ​ങ്കി​ൽ പി​ന്നീ​ട് ഇ​ത്ത​രം റെ​ഡി​മെ​യ്ഡ് പു​ൽ​ക്കൂ​ടു​ക​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ പു​തു​മ​യും കൂ​ടു​ത​ൽ കാ​ലം ഈ​ടു നി​ൽ​ക്കു​ന്ന​തു​മാ​ണ് റെ​ഡി​മെ​യ​ഡ് പു​ൽ​ക്കൂ​ടു​ക​ളു​ടെ ആ​ക​ർ​ഷ​ണം.
വി​പ​ണി​യി​ൽ 450 രൂ​പ മു​ത​ൽ 1500 രൂ​പ വ​രെ​യു​ള്ള റെ​ഡി​മെ​യ്ഡ് പു​ൽ​ക്കൂ​ടു​ക​ൾ വി​ൽ​പ്പ​ന​യ്ക്കാ​യു​ണ്ട്. പു​ൽ​ക്കൂ​ടു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന രൂ​പ​ങ്ങ​ളു​ടെ സെ​റ്റി​ന് വി​ല 180 രൂ​പ മു​ത​ൽ 12500 രൂ​പ വ​രെ​യാ​ണ്. പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ലും പോ​ളി മാ​ർ​ബി​ളി​ലും ചൈ​നാ നി​ർ​മി​ത​വു​മാ​യ ക്രി​സ്മ​സ് സെ​റ്റു​ക​ളാ​ണ് വി​പ​ണി​യി​ൽ ഉ​ള്ള​ത്. വി​ല​യേ​റി​യ ഇ​റ​ക്കു​മ​തി രൂ​പ​ങ്ങ​ളും വി​ൽ​പ്പ​ന​യ്ക്കാ​യു​ണ്ട്. ഇ​തോ​ടൊ​പ്പം 200 രൂ​പ മു​ത​ൽ 5500 രൂ​പ വ​രെ വി​ല വ​രു​ന്ന ക്രി​സ്മ​സ് ട്രീ​ക​ളും വി​ൽ​പ്പ​ന​യ് ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്. വി​ല​യേ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും പു​ൽ​ക്കൂ​ടു​ക​ൾ​ക്കും രൂ​പ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ കു​റ​വ​ല്ല. ഉ​ണ്ണീ​ശോ​യു​ടെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കു​ന്പോ​ൾ ന​ക്ഷ​ത്ര വി​ള​ക്കു​ക​ൾ ക​ഴി​ഞ്ഞാ​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത് പു​ൽ​ക്കൂ​ടു​ക​ൾ​ക്കും ക്രി​സ്മ​സ് സെ​റ്റു​ക​ൾ​ക്കു​മാ​ണ്. സാ​ന്താ​ക്ലോ​സി​ന്‍റെ മു​ഖം​മൂ​ടി​ക്ക് കു​റ​ഞ്ഞ​ത് 150 രൂ​പ മു​ത​ൽ 300 രൂ​പ വ​രെ ന​ൽ​ക​ണം. സാ​ന്താ​ക്ലോ​സി​ന്‍റെ നീ​ള​ൻ ചു​വ​പ്പ് കു​പ്പാ​യ​ത്തി​ന് 1500 രൂ​പ മു​ത​ൽ 2,000 രൂ​പ വ​രെ​യാ​ണ് വി​ല. റെ​ഡി​മെ​യ്ഡാ​യി നി​ർ​മി​ച്ചി​രു​ക്കു​ന്ന ട്രീ​ക​ൾ​ക്ക് വ​ലി​പ്പ​മ​നു​സ​രി​ച്ച് 150 രൂ​പ മു​ത​ൽ 12,000 രൂ​പ വ​രെ വി​ല​യാ​ണ്. എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. മീ​റ്റ​റി​ന് 100 മു​ത​ൽ 400 രൂ​പ വ​രെ​യാ​ണ് വി​ല.