ആ​ന​പ്പാ​റ​യി​ൽ മോ​ഷ​ണം
Monday, December 9, 2019 10:29 PM IST
രാ​ജാ​ക്കാ​ട്: ആ​ന​പ്പാ​റ​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ മോ​ഷ​ണം. ആ​ന​പ്പാ​റ വി​ൻ​ഡ് സോം​ഗ് എ​സ്റ്റേ​റ്റി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ചു.
ഞാ​യ​റാ​ഴ്ച രാ​വി​ലെ തേ​ക്കി​ൻ​കാ​നം സ്വ​ദേ​ശി​യാ​യ എ​സ്റ്റേ​റ്റ് മ​നേ​ജ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​ഞ്ഞ​ത്. എ​സ്റ്റേ​റ്റി​ലെ മൂ​ന്ന് ഗാ​ർ​ഡ​ൻ ബെ​ഞ്ച്, ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ, താ​ത്കാ​ലി​ക ടെ​ന്‍റ് നി​ർ​മി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്പീ​ക്ക​റു​ക​ൾ, ചെ​യി​ൻ ബ്ലോ​ക്ക്, ഓ​ഫീ​സി​ലെ പ്രി​ന്‍റ​ർ എ​ന്നി​വ​യും മോ​ഷ​ണം​പോ​യി. രാ​ജാ​ക്കാ​ട് പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.