ജീ​പ്പു മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, December 9, 2019 10:30 PM IST
രാ​ജ​കു​മാ​രി: തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു തൊ​ഴി​ലാ​ളി സ്ത്രീ​കൂ​ടി മ​രി​ച്ചു. തേ​നി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി ര​ഞ്ജി​തം(58) ആ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ മു​ത്തു​വി​ന്‍റെ ഭാ​ര്യ​യാ​ണ്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി​ക​ളാ​യ അ​മ​ല (50), കാ​ർ​ത്തി​ക (30) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മ​രി​ച്ച​ത്. ര​ഞ്ജി​ത​ത്തി​ന്‍റെ മൃ​ത​ദേ​ഹം തേ​നി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ 24-ന് ​മു​ട്ടു​കാ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സ് മാ​ർ​ച്ച്

ക​ട്ട​പ്പ​ന: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 19-ന് ​പീ​രു​മേ​ട് ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്താ​ൻ യു​ടി​യു​സി ജി​ല്ലാ​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം അ​ടി​യ​ന്ത​ര​മാ​യി 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, പൂ​ട്ടി​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ജി​ല്ലാ​ക​മ്മി​റ്റി ഉ​ന്ന​യി​ച്ചു.
യോ​ഗ​ത്തി​ൽ ജി. ​ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ എ​സ്. വി​ള​ക്കു​ന്ന​ൻ, സി. ​വ​ർ​ഗീ​സ്, ശാ​ന്തി ജ​യിം​സ്, ത​ങ്ക​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.