പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Tuesday, December 10, 2019 11:00 PM IST
തൊ​ടു​പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഗൃഹനാഥനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​ര​ന​ട​ക്കം ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. ഉ​ടു​ന്പ​ൻ​ചോ​ല കു​ള​പ്പാ​റ​ച്ചാ​ൽ മു​ള്ള​ൻ​ത​ണ്ട് മു​ണ്ടോ​ക​ണ്ട​ത്തി​ൽ ശ​ങ്ക​ര​ന്‍റെ മ​ക​ൻ റെ​ജി​മോ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. റെ​ജി​മോ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ സ​ജീ​വ​ൻ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​രെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. മ​രി​ച്ച റെ​ജി​മോ​നും പ്ര​തി​ക​ളു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം സ്വ​ത്തു ത​ർ​ക്ക​വും കോ​ട​തി കേ​സു​ക​ളും നി​ല​നി​ന്നി​രു​ന്നു. ദേ​വി​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച് റെ​ജി​മോ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ന് കു​റു​കെ പ്ര​തി​ക​ൾ ഹോ​സ് സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​തേ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ക​ട​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന റെ​ജി​മോ​നെ പ്ര​തി​ക​ൾ പ​തി​യി​രു​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ക്ര​മ​ണ​ത്തി​ൽ റെ​ജി​മോ​ന്‍റെ മ​രു​മ​ക​ൻ സ്റ്റെ​ബി​നും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക​ൾ ദേ​വി​കു​ളം സ​ബ് ജ​യി​ലി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​സു​നി​ൽ​ദ​ത്ത് ഹാ​ജ​രാ​യി.