ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ ലോ​ഡ്ജി​ലെ കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ
Tuesday, December 10, 2019 11:00 PM IST
കോട്ടയം: ഹോ​​ട്ട​​ൽ തൊ​​ഴി​​ലാ​​ളി​​യെ ലോ​​ഡ്ജി​​ലെ കി​​ണ​​റ്റി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ക​​ട്ട​​പ്പ​​ന ച​​ക്കാ​​ല​​യ്ക്ക​​ൽ ജേ​​ക്ക​​ബി (51)നെ​​യാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു 12ന് ​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്തെ സ്വ​​കാ​​ര്യ ലോ​​ഡ്ജി​​ലെ കി​​ണ​​റ്റി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

10 വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്തെ ഹോ​​ട്ട​​ലു​​ക​​ളി​​ലും ത​​ട്ടു​​ക​​ട​​ക​​ളി​​ലും ജോ​​ലി ചെ​​യ്തി​​രു​​ന്ന ജേ​​ക്ക​​ബ് സ്വ​​കാ​​ര്യ ലോ​​ഡ്ജി​​ലാ​​ണു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. വെ​​ള്ളം കോ​​രു​​ന്ന​​തി​​നാ​​യി കി​​ണ​​റ്റു​​ക​​ര​​യി​​ലെ​​ത്തി​​യ ഇ​​യാ​​ൾ കാ​​ൽ​വ​​ഴു​​തി വീ​​ണ​​താ​​കാ​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. രാ​​വി​​ലെ ഏ​​ഴി​​ന് ഹോ​​ട്ട​​ൽ ജോ​​ലി​​ക്ക് എ​​ത്താ​​തി​​രു​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷി​​ച്ചെ​​ങ്കി​​ലും ക​​ണ്ടെ​​ത്തി​​യി​​ല്ല.

ജേ​​ക്ക​​ബ് താ​​മ​​സി​​ച്ചി​​രു​​ന്ന മു​​റി ലോ​​ക്ക് ചെ​​യ്യാ​​തി​​രു​​ന്ന​​തു ക​ണ്ടു ലോ​​ഡ്ജ് ഉ​​ട​​മ​​യെ വി​​വ​​രം അ​​റി​​യി​​ച്ച​​തോ​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു കി​​ണ​​റ്റി​​ൽ ഒ​​രാ​​ൾ കി​​ട​​ക്കു​​ന്ന​​താ​​യി ക​​ണ്ട​​ത്. പി​ന്നീ​ട് ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്ഐ ടി.​​എ​​സ്. റെ​​നീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​വും ഫ​​യ​​ർ​​ഫോ​​ഴ്സും ചേ​​ർ​​ന്നു മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്ത​​പ്പോ​​ഴാ​​ണു ജേ​​ക്ക​​ബി​​നെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

മ​​ര​​ണ​​ത്തി​​ൽ അ​​സ്വ​​ഭാ​​വി​​ക​​ത​​യു​​ള്ള​​താ​​യി പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മേ കൂ​​ടു​​ത​​ൽ വി​​വ​​രം ല​​ഭി​​ക്കു​​ക​​യു​​ള്ളൂ​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​ൻ​​ക്വ​​സ്റ്റി​​നു​ശേ​​ഷം മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.