ഒ​റ്റ​ത്ത​വ​ണ വാ​ഹ​ന നി​കു​തി കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ൽ
Tuesday, December 10, 2019 11:05 PM IST
നെ​ടു​ങ്ക​ണ്ടം: അ​ഞ്ചു​വ​ർ​ഷ​മോ അ​തി​ൽ​കൂ​ടു​ത​ലോ നി​കു​തി കു​ടി​ശി​ക​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ കു​ടി​ശി​ക ഈ​മാ​സം 31-നു​മു​ന്പാ​യി ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​വ​ഴി അ​ട​ച്ചു​തീ​ർ​ക്കാ​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 2014 മാ​ർ​ച്ച് 31-നു ​മു​ന്പു​വ​രെ മാ​ത്രം നി​കു​തി അ​ട​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

റ​വ​ന്യൂ റി​ക്ക​വ​റി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ, മോ​ഷ​ണം പോ​യ വാ​ഹ​ന​ങ്ങ​ൾ, ഓ​ഫീ​സി​ല​റി​യി​ക്കാ​തെ പൊ​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ, ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​തെ വി​ൽ​പ​ന ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ഈ ​പ​ദ്ധ​തി​പ്ര​കാ​രം ഒ​റ്റ​ത്ത​വ​ണ നി​കു​തി അ​ട​യ്ക്കാം. നോ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​വ​സാ​ന അ​ഞ്ചു​വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ 30 ശ​ത​മാ​ന​വും ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​ന​വും മാ​ത്രം നി​കു​തി ഒ​ടു​ക്കി​യാ​ൽ മ​തി​യാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റു​മാ​യി നേ​രി​ട്ടോ ടെ​ലി​ഫോ​ണി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04868 233646, 233645.