കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​പ​ല​പനീ​യം: മ​ന്ത്രി എം.​എം. മ​ണി
Tuesday, December 10, 2019 11:05 PM IST
ക​ട്ട​പ്പ​ന: കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ബാ​ലാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. മ​നു​ഷ്യ​ൻ മൃ​ഗ​ത്തേ​ക്കാ​ൾ അ​ധഃ​പ​തി​ച്ച​വി​ധം സം​സ്കാ​ര​ശൂ​ന്യ​ത വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചൈ​ൽ​ഡ് ലൈ​ൻ യൂ​ണി​റ്റ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ര​ട്ട​യാ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ബി​ജി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എം.​വി. ജോ​ർ​ജു​കു​ട്ടി, ഫാ. ​മാ​ത്യു ത​റ​മു​ട്ടം, പ്രി​ന്‍റോ മാ​ത്യു, ജോ​മ​റ്റ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ലാ​വ​കാ​ശ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി​ട്ടു​ള്ള സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. റെ​യ്സ​ണ്‍ റോ​യ്, അ​ജോ ജോ​ർ​ജ്, അ​മ​ലു എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ന​ൽ​കി.