ദൈ​വ​ശാ​സ്ത്ര പ​ഠ​നം വി​ശ്വാ​സ വ​ള​ർ​ച്ച​യ്ക്ക് അ​നി​വാ​ര്യം: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ
Wednesday, December 11, 2019 10:45 PM IST
അ​ടി​മാ​ലി: ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ൾ വി​ശ്വാ​സ വ​ള​ർ​ച്ച​യ്ക്ക് അ​നി​വാ​ര്യ​മാ​യ ഘ​ട​ക​മാ​ണെ​ന്ന് കെ​സി​ബി​സി ദൈ​വ​ശാ​സ്ത്ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. അ​ൽ​മാ​യ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ന് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ടു​ക്കി രൂ​പ​ത ദൈ​വ​ശാ​സ്ത്ര സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​പ്രസംഗം നടത്തുകയായിരുന്നു അ​ദ്ദേ​ഹം.
ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ ദൈ​വ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു. മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ൽ​കി.
വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും അ​ൽ​മാ​യ​രു​മാ​യി നി​ര​വ​ധി​പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ഇ​ടു​ക്കി രൂ​പ​ത​യി​ൽ​നി​ന്നും ഉ​പ​രി​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വൈ​ദി​ക​രും സ​ന്യ​സ്ത​രും​ചേ​ർ​ന്ന് ദൈ​വ​ശാ​സ്ത്ര ഫോ​റം രൂ​പീ​ക​രി​ച്ചു.