ക​​ർ​​ഷ​​ക അ​​വ​​ഗ​​ണ​​ന​​ക​​ൾ​​ക്ക് അ​​റു​​തി വ​​രു​​ത്ത​​ണം: മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്
Wednesday, December 11, 2019 10:45 PM IST
പാ​​ലാ: ക​​ർ​​ഷ​​ക​​ജ​​ന​​ത നേ​​രി​​ടു​​ന്ന ഗു​​രു​​ത​​ര​​മാ​​യ പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്ക് അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം ഉ​​ണ്ടാ​​വ​​ണ​​മെ​​ന്നും ക​​ർ​​ഷ​​ക​​ർ നേ​​രി​​ടു​​ന്ന അ​​വ​​ഗ​​ണ​​ന​​ക​​ൾ​​ക്ക് അ​​റു​​തി വ​​രു​​ത്ത​​ണ​​മെ​​ന്നും പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.
നാ​​ടി​​നെ​​യും സ​​ന്പ​​ദ് വ്യ​​വ​​സ്ഥ​​യെ​​യും നി​​ല​​നി​​റു​​ത്തു​​ന്ന ക​​ർ​​ഷ​​ക​​ന്‍റെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും ക​​ർ​​ഷ​​ക​​ന് അ​​ന്ത​​സാ​​യി ജീ​​വി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ക​​യും വേ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.
14ന് ​​പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​മ​​ർ​​പ്പി​​ക്കു​​ന്ന ഭീ​​മ​​ഹ​​ർ​​ജി​​യു​​ടെ ഒ​​പ്പു​​ശേ​​ഖ​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട്.
ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, ചാ​​ൻ​​സ​​ല​​ർ ഫാ. ​​ജോ​​സ് കാ​​ക്ക​​ല്ലി​​ൽ, പൊ​​ക്യു​​റേ​​റ്റ​​ർ ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ, ഫാ. ​​തോ​​മ​​സ് വാ​​ലു​​മ്മേ​​ൽ, ഫാ. ​​ജോ​​സ​​ഫ് വാ​​ട്ട​​പ്പ​​ള്ളി​​ൽ, ഫാ. ​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​സി​​റി​​ൽ ത​​യ്യി​​ൽ, സോ​​മി പോ​​ൾ, സ​​ഞ്ജു സ​​നൂ​​പ്, പി.​​വി. ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.