വെറ്ററിനറി സർവീസ് പ്രൊവൈഡർ
Thursday, December 12, 2019 10:36 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബി​വി​എ​സ് സി ​ആ​ൻ​ഡ് എ​എ​ച്ച് യോ​ഗ്യ​ത​യും കേ​ര​ള സ്റ്റേ​റ്റ് വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​തു​മാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

താ​ത്പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ർ ബന്ധപ്പെട്ട രേഖകൾ സഹിതം 16ന് ​ഉ​ച്ച​യ്ക്ക് 12 ന് ​തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ​പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീസി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.