റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Thursday, December 12, 2019 10:36 PM IST
വാഗമൺ: വാ​ഗ​മ​ണ്‍ - ഈ​രാ​റ്റു​പേ​ട്ട, മൂ​ല​മ​റ്റം - പു​ള്ളി​ക്കാ​നം റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വാ​ഗ​മ​ണ്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ​നി​ന്നും വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണ്ണി​ലേ​ക്കെ​ത്തു​ന്ന പ്ര​ധാ​ന പാ​ത​ക​ളാ​ണ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ​നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് ആം​ബു​ല​ൻ​സ് പോ​കേ​ണ്ട​തും ഈ ​ദു​ർ​ഘ​ട പാ​ത താ​ണ്ടി​യാ​ണ്. വാ​ഗ​മ​ണ്ണി​ൽ​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് 26 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. പു​ള്ളി​ക്കാ​ന​ത്തു​നി​ന്നും മൂ​ല​മ​റ്റ​ത്തെ​ത്തു​ന്ന 14 കി​ലോ​മീ​റ്റ​ർ ദൂ​ര​വും പാ​ത ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

ഈ​രാ​റ്റു​പേ​ട്ട റോ​ഡ് നാ​ലു റീ​ച്ചു​ക​ളാ​യി തി​രി​ച്ചു ന​വീ​ക​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ല്ല. ഇ​തി​നെ​തി​രേ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വാ​ഗ​മ​ണ്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. വാ​ഗ​മ​ണ്‍ സൊ​സൈ​റ്റി ക​വ​ല​യി​ൽ ന​ട​ന്ന ധ​ർ​ണ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി മു​തു​പു​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.വാ​ഗ​മ​ണ്ണി​ൽ​നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി​യ​ത്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​മാം ഇ​ല്യാ​സ് മൗ​ല​വി, ത​ന്ത്രി ഷി​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി കു​റ്റി​ക്കാ​ട്ടി​ൽ, ക​റു​പ്പു​സ്വാ​മി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​ഡി. ജ​യിം​സ്, സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം എ.​ജെ. വാ​വ​ച്ച​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, പ്ര​ഭാ​ഷ്, വ​ര​ദ​രാ​ജ​ൻ, റോ​ബി​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ത​യു​ടെ ന​വീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ലി​ലും സ​മ​രം ന​ട​ന്നു​വ​രി​ക​യാ​ണ്.