കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Thursday, December 12, 2019 10:38 PM IST
കട്ടപ്പന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. എ​ട്ടി​നാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ട്ട​പ്പ​ന ഫെ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ്മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പു​വ​ണ്ണ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി​യി​രു​ന്നു.

രൂ​പ​ത​യി​ലെ അ​ണ​ക്ക​ര, കു​മ​ളി, ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ ഫെ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, ഫാ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം ന​രി​മ​റ്റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.