വാ​ഴ​വ​ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി ഇ​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം
Thursday, December 12, 2019 10:40 PM IST
കട്ടപ്പന: വാ​ഴ​വ​ര പ​രു​ത്തി​ക്കു​ന്നേ​ൽ​പ​ടി​യി​ൽ പു​ലി ഇ​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​തു​വ​ഴി വ​ന്ന ലോ​റി ഡ്രൈ​വ​റാ​ണ് റോ​ഡി​നു ന​ടു​വി​ൽ പു​ലി നി​ൽ​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഹോ​ണ്‍ മു​ഴ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് പു​ലി റോ​ഡ​രി​കി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങിപ്പോ​യ​തെ​ന്നും ലോ​റി ഡ്രൈ​വ​ർ പ​റ​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​തേ​തു​ട​ർ​ന്ന്് മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബെ​ന്നി കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ​യും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യു​ടെ സാ​മി​പ്യം മേ​ഖ​ല​യി​ൽ ക​ണ്ട​ത്താ​നാ​യി​ല്ല.

പു​ലി​യു​ടേ​തെ​ന്നു തോ​ന്നി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​ങ്കി​ലും വ​നം​വ​കു​പ്പും പോ​ലീ​സും ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പു​ലി​യു​ടെ സാ​ന്നി​ധ്യം മേ​ഖ​ല​യി​ലു​ണ്ടെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.