കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ നാ​ളെ
Thursday, December 12, 2019 10:40 PM IST
കാഞ്ഞിരപ്പള്ളി: രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ക്കും.

രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ചി​ലെ​യും ലോ​റേ​ഞ്ചി​ലെ​യും തെ​ക്ക​ന്‍ മി​ഷ​നി​ലെ​യും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന ഭൂ​പ്ര​ശ്‌​ന​ങ്ങ​ളും കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​ക​ളു​മാ​ണ് സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ ച​ര്‍​ച്ചാ​വി​ഷ​യം. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, ഇ​ന്‍​ഫാം സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. വി​കാ​രി​ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. വി​കാ​രി​ജ​ന​റാ​ള്‍ ഫാ.​ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ.​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
വി​വി​ധ കാ​ര്‍​ഷി​ക ഭൂ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും നി​ർ​ദേ​ശ​ങ്ങ​ള്‍​ക്കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കും സ​മ്മേ​ള​നം രൂ​പം ന​ല്‍​കു​മെ​ന്ന് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.