ക​ട​മാ​ക്കു​ഴി കോ​ള​നി​ക്ക് 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി: റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, December 12, 2019 10:40 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ൽ​വ​രു​ന്ന ക​ട​മാ​ക്കു​ഴി പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അം​ബ​ദ്ക്ക​ർ ഗ്രാ​മ​വി​ക​സ​ന പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ള​നി​യി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, ന​ട​പ്പാ​ത നി​ർ​മാ​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി, വൈ​ദ്യു​തീ​ക​ര​ണം, പൊ​തു ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം, ശു​ചി​ത്വ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ, വീ​ടു​ക​ളു​ടെ അ​ടി​യ​ന്ത​ര ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കോ​ള​നി​യി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​ന് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ള​നി​യി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കും.
എം​എ​ൽ​എ ചെ​യ​ർ​മാ​നും പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റും ഗ്രാ​മ​സ​ഭ​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഓ​രോ പു​രു​ഷ​നും സ്ത്രീ​യും സാ​ങ്കേ​തി​ക പ്ര​തി​നി​ധി​ക​ളാ​യും പ​ട്ടി​ക​ജാ​തി പ്ര​മോ​ട്ട​ർ, നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ജി​ല്ലാ നി​ർ​മി​തി​യു​ടെ പ്ര​തി​നി​ധി എ​ന്നി​വ​ര​ട​ങ്ങു​ന്ന സാ​ങ്കേ​തി​ക​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ കോ​ള​നി​യി​ൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.