പെ​ൻ​സി​ൽ ത​റ​ച്ചു​ക​യ​റി​യ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Thursday, December 12, 2019 10:43 PM IST
വെ​ള്ളി​യാ​മ​റ്റം :പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ ശ​രീ​ര​ത്തി​ൽ പെ​ൻ​സി​ൽ ത​റ​ച്ചു​ക​യ​റി​യ വി​ദ്യാ​ർ​ഥി​യെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൂ​ച്ച​പ്ര ഗ​വ.​ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി ടീ​ച്ച​ർ ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ മ​റു​പ​ടി പ​റ​ഞ്ഞ ശേ​ഷം ഇ​രി​ക്കു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്തി​രു​ന്ന സു​ഹൃ​ത്ത് പെ​ൻ​സി​ൽ ബ​ഞ്ചി​നു മു​ക​ളി​ൽ കു​ത്തി പി​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ത്തി​ൽ പെ​ൻ​സി​ൽ തു​ള​ച്ചു ക​യ​റി. ഉ​ട​ൻ പൂ​ച്ച​പ്ര​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പെ​ൻ​സി​ൽ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ കു​ട്ടി​യെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ര​നെ പ​റ്റി​ക്കാ​നാ​യി പെ​ൻ​സി​ൽ പി​ടി​ച്ച​ത് അ​ടു​ത്ത സു​ഹൃ​ത്താ​ണ്.