ന്യൂ​മാ​ൻ കോ​ളജി​ൽ സെ​മി​നാ​ർ ന​ട​ത്തി
Thursday, December 12, 2019 10:43 PM IST
തൊ​ടു​പു​ഴ: സ്ത്രീ​ക​ൾ​ക്കെ​തി​രേയു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്നതുമായി ബന്ധപ്പെട്ട് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജി​ൽ സെ​മി​നാ​ർ ന​ട​ത്തി. കോ​ള​ജ് വൈ​സ്. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ മേ​ലു​കാ​വു​മ​റ്റം ഹെ​ന്‍റി ബേ​ക്ക​ർ കോ​ളജി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം മു​ൻ​മേ​ധാ​വി അ​ഡ്വ. റ​വ. പി. ​ഡി. ജോ​സ​ഫ്, ജി​ല്ലാ വു​മ​ണ്‍ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ലി​സി തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ വ​നി​താ ശി​ശു ക്ഷേ​മ ഓ​ഫീ​സ​ർ സോ​ഫി ജേ​ക്ക​ബ്, ജി​ല്ലാ ഐ ​സി ഡി ​എ​സ് സെ​ൽ പ്രോ​ഗ്രാം ഓ​ഫീ​സ​ർ നി​ഷ നാ​യ​ർ, ന്യൂ​മാ​ൻ കോ​ള​ജ് വു​മ​ണ്‍ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജ​യി​ൻ എ. ​ലൂ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ നീ​നു ജോ​സ്, കെ​വി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.