പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച്
Friday, December 13, 2019 10:28 PM IST
നെടുങ്കണ്ടം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 19-ന് ​നെ​ടു​ങ്ക​ണ്ടം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം നി​ർ​ണ​യി​ച്ച് രാ​ജ്യ​ത്തെ വീ​ണ്ടും വി​ഭ​ജി​ക്കാ​നും മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മം. എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും നി​യ​മ​ത്തി​നു​മു​ന്പി​ൽ സ​മ​ത്വ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന ഭ​ര​ണ​ഘ​ട​യി​ലെ 14-ാം വ​കു​പ്പി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​നം​കൂ​ടി​യാ​ണ് മ​താ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം. തൊ​ഴി​ലി​ല്ലാ​യ്മ​യും ദാ​രി​ദ്ര്യവും പെ​രു​കു​ന്ന​തി​നെ​തി​രേ​യു​ള്ള ജ​ന​രോ​ഷ​ത്തെ വ​ർ​ഗീ​യ​ത ഉ​യ​ർ​ത്തി നേ​രി​ടു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ജി​ല്ല​യി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​എ​ൻ. വി​ജ​യ​ൻ, വി.​സി. അ​നി​ൽ, ടി.​വി. ശ​ശി, ര​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.