ക​ട്ട​പ്പ​ന ഫെ​സ്റ്റ് - 2019-ന് 18-​ന് തി​രി​തെ​ളി​യും
Friday, December 13, 2019 10:28 PM IST
കട്ടപ്പന: ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ജീ​വ​കാ​രു​ണ്യ ഫ​ണ്ട് ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​വ​ൻ​കൂ​ർ അ​ഗ്രോ സൊ​സൈ​റ്റി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക​ട്ട​പ്പ​ന ഫെ​സ്റ്റ് - 2019-ന് 18-​ന് തി​രി തെ​ളി​യും.
വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ടൗ​ണ്‍ ഹാ​ളി​ൽ​നി​ന്നും ആ​രം​ഭി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി ഫെ​സ്റ്റ് ന​ഗ​റി​ൽ സ​മാ​പി​ക്കും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക​ട്ട​പ്പ​ന ഫെ​സ്റ്റ് - 2019-ന് ​ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് തി​രി​തെ​ളി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ആ​ന്‍റ​ണി, മു​ൻ എം​എ​ൽ​എ​മാ​രാ​യ ഇ.​എം. ആ​ഗ​സ്തി, തോ​മ​സ് ജോ​സ​ഫ്, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, സി.​വി. വ​ർ​ഗീ​സ്, കെ.​കെ. ശി​വ​രാ​മ​ൻ, ബി​നു ജെ. ​കൈ​മ​ൾ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജോ​സ് പാ​ല​ത്തി​നാ​ൽ, എം.​കെ. തോ​മ​സ്, ആ​ർ. മ​ണി​ക്കു​ട്ട​ൻ, നോ​ബി​ൾ ജോ​സ​ഫ്, ബി​ജു മാ​ധ​വ​ൻ, കെ.​എം. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ളാ​ന​ന്ത​രം ക​ലാ​ഭ​വ​ൻ ജി​ന്‍റോ യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ ന​ട​ക്കും.
പ​തി​ന​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​ൽ 19-ന് ​രാ​വി​ലെ 11 മു​ത​ൽ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി ആ​രം​ഭി​ക്കും. അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​രു​ക്കു​ന്ന മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ, സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​വ​ലി​യ​ൻ, റോ​ബോ​ട്ടി​ക് ആ​നി​മ​ൽ എ​ക്സി​ബി​ഷ​ൻ, പു​സ്ത​ക പ്ര​ദ​ർ​ശ​നം, ത്രീ​ഡി ഷോ, ​പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം, കാ​ർ​ഷി​ക വി​ജ്ഞാ​ൻ​കേ​ന്ദ്ര​യു​ടെ പ​വ​ലി​യ​ൻ, കാ​ർ​ഷി​ക​വി​ള പ്ര​ദ​ർ​ശ​നം, ഫ്ള​വ​ർ ന​ഴ്സ​റി, ഫു​ഡ് കോ​ർ​ട്ട്, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, അ​റു​പ​തോ​ളം വ്യ​ത്യ​സ്ത സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യാ​ണ് ഫെ​സ്റ്റ് ഗ്രൗ​ണ്ടി​ലെ പ്ര​ധാ​ന കാ​ഴ്ച​ക​ൾ. പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ളും കാ​ർ​ഷി​ക​വി​ള പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്റ്റേ​ജി​ൽ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ പ്രാ​ദേ​ശി​ക ക​ലാ​സ​മി​തി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം പ്ര​സി​ദ്ധ മ​ജീ​ഷ്യ​ൻ സാ​മ്രാ​ട്ടും സം​ഘ​വും മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ക്കും.