ക​ാർ​മ​ൽ ജ്യോ​തി​ക്ക് അ​ഭി​മാ​ന നേ​ട്ടം
Friday, December 13, 2019 10:28 PM IST
അടിമാലി: അ​ങ്ക​മാ​ലി​യി​ൽ റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള റോ​ട്ട് സ്പോ​ർ​ട്സ് 2019-ൽ ​മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യി.
അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ കാ​ർ​മ​ൽ ജ്യോ​തി​യി​ലെ അ​ന്പ​തോ​ളം കു​ട്ടി​ക​ൾ 50 മീ​റ്റ​ർ ഓ​ട്ടം, റി​ലേ, ലോം​ഗ് ജം​പ്, ബോ​ൾ ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു. 17 സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും 13 വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി 112 പോ​യി​ന്‍റു​മാ​യാ​ണ് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​സ്റ്റേ​ഴ്സി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് വി​ജ​യം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.