ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Friday, December 13, 2019 10:28 PM IST
അടിമാലി: അ​ടി​മാ​ലി മേ​ഖ​ല​യി​ലു​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 5.30-ഓ​ടെ മൂ​ന്നാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം വാ​ള​റ കാ​വേ​രി​പ്പ​ടി​ക്ക് സ​മീ​പം കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ബാ​ര​ദി (56), ഹെ​ന്ന ആ​ഷ് (30) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.
വൈ​കു​ന്നേ​രം ആ​റോ​ടെ ഇ​രു​ന്പു​പാ​ല​ത്തു​ണ്ടാ​യ മ​റ്റൊ​ര​പ​ക​ട​ത്തി​ൽ ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി നി​ലാ​പ്പാ​ല​സ് ഹാ​ഷിം അ​ലി (25), പ​ടി​ക്ക​പ്പ് സ്വ​ദേ​ശി ച​വി​ട്ടു​കു​ഴി​യി​ൽ ഷൈ​ജ​ൻ (40) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രും ഇ​രു​ന്പു​പാ​ല​ത്തു​നി​ന്നും അ​ടി​മാ​ലി​ക്ക് വ​രി​ക​യാ​യി​രു​ന്നു. പ​തി​നാ​ലാം​മൈ​ലി​ന് സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പി​ലി​ടി​ക്കാ​തെ വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.