മു​ൻ എം​എ​ൽ​എ എ​സ്. സു​ന്ദ​ര​മാ​ണി​ക്യം വി​ട​വാ​ങ്ങി
Friday, December 13, 2019 10:31 PM IST
മൂന്നാർ: ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ​യും തോ​ട്ടം തൊ​ഴി​ലാ​ളി നേ​താ​വു​മാ​യി​രു​ന്ന എ​സ്. സു​ന്ദ​ര​മാ​ണി​ക്യം വി​ട​വാ​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ​തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​സ്വ​സ്ഥ​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.
ഇ​ന്ന് രാ​വി​ലെ മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം 11-ന് ​മൂ​ന്നാ​റി​ലെ പൊ​തു​ശ്മ​ശാ​ന​മാ​യ ശാ​ന്തി​വ​ന​ത്തി​ൽ സം​സ്ക​രി​ക്കും.
1987-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സി​പി​എം നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്നാ​റി​ലെ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. സി​പി​എം ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ്, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, എ​സ് സി​എ​സ്ടി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി, സി​ഐ​ടി​യു ജി​ല്ല, സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 87-ലെ ​വി​ജ​യ​ത്തേ​തു​ട​ർ​ന്ന് 91, 96 വ​ർ​ഷ​ങ്ങ​ളി​ലും സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ എ.​കെ. മ​ണി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
ഭൂ​വി​വാ​ദ​ങ്ങ​ൾ ഏ​റെ നി​ല​നി​ൽ​ക്കു​ന്ന ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​ന​ൽ​കാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ദേ​വി​കു​ളം നി​യോ​ജ​ക​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​തി​നു​ശേ​ഷം സി​പി​എം നേ​താ​വാ​യി​രു​ന്ന ജി. ​വ​ര​ദ​ൻ ആ​റു​വ​ട്ടം ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ വ​ര​ദ​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​യി​രു​ന്നു സു​ന്ദ​ര​മാ​ണി​ക്യ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യ അ​ര​ങ്ങേ​റ്റം. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ അ​ന്ന​മ്മാ​ളാ​ണ് ഭാ​ര്യ. ആ​ന​ന​ന്ദ​ജ്യോ​തി, റാ​ണി മു​രു​ക​രാ​ജ​ൻ, അ​രു​ണ്‍, സ്റ്റാ​ലി​ൻ, അ​ൻ​പു​സെ​ൽ​വി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ സ്റ്റാ​ലി​ൻ മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്.


അ​നു​ശോ​ചി​ച്ചു
തൊ​ടു​പു​ഴ: ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്. സു​ന്ദ​ര​മാ​ണി​ക്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​നു​ശോ​ചി​ച്ചു.
ചെറുതോണി: മു​തി​ർ​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എ​സ്. സു​ന്ദ​ര​മാ​ണി​ക്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​നു​ശോ​ചി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, പ്ലാ​ന്േ‍​റ​ഴ്സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി​യം​ഗം, എം​ജി യൂ​ണി​വ​ഴ്സി​റ്റി സെ​ന​റ്റം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.