ജി​ല്ലാ​ത​ല പ്രൊ​ജ​ക​ട് മ​ത്സ​രം
Friday, December 13, 2019 10:34 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ജൈ​വ വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ​ത​ല പ്രൊ​ജ​ക​ട് അ​വ​ത​ര​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
ജ​നു​വ​രി മൂ​ന്നി​ന് ഡ​യ​റ്റ് യു​പി​എ​സി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ജൂ​ണി​യ​ർ (10-14 വ​യ​സ്), സീ​നി​യ​ർ (15-18 വ​യ​സ്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ​വും എ​ന്ന​താ​ണ് വി​ഷ​യം. www.keralabiodiverstiy.org എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്നും ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.
പൂ​രി​പ്പി​ച്ച അ​പേ​ഷ​ക​ൾ യ​ഥാ​ക്ര​മം പ്രൊ​ജ​ക​ട് അ​വ​ത​ര​ണം - ([email protected]), ഫോ​ട്ടോ​ഗ്രഫി - ([email protected]), ഉ​പ​ന്യാ​സം - ([email protected]), പെ​യി​ന്‍റിം​ഗ് - ([email protected]) എ​ന്ന ഇ​-മെ​യി​ലു​ക​ളി​ൽ 31ന​കം ല​ഭി​ക്ക​ണം.
ഫോ​ണ്‍: 984 6394 555.