ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണം: ക​മ്മീ​ഷ​ൻ
Friday, December 13, 2019 10:34 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ തൊ​ടു​പു​ഴ - അ​രി​ക്കു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ കൃ​ഷി​ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ തൊ​ഴി​ലു​ട​മ​യ്ക്കാ​ണ് ബാ​ധ്യ​ത​യെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേശം ന​ൽ​കി​യ​ത്. 70 ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന ഫാ​മി​ൽ 30 ല​ധി​കം സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​തി​ൽ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ൽ ഫാം ​ഹൗ​സി​ലെ ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ഫാം ​ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ട്രെ​യി​നിം​ഗ് ഹാ​ളി​നു പു​റ​ത്താ​യി സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ഓ​രോ ശു​ചി​മു​റി വീ​തം നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഇ​ത് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ജ​ണ്ട ഉ​ൾ​പ്പെ​ടു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.