ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് റ​ബ​ർ ബോ​ർ​ഡ് ഓ​ഫീ​സ് മാ​ർ​ച്ച് 18ന്
Friday, December 13, 2019 10:34 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തൊ​ടു​പു​ഴ റ​ബ​ർ ബോ​ർ​ഡ് ഓ​ഫീ​സി​ലേ​യ്ക്ക് 18 ന് ​രാ​വി​ലെ 10ന് ​മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പാ​ല​യ്ക്ക​ൻ അ​റി​യി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​യി കെ. ​പൗ​ലോ​സ്, എ​സ്. അ​ശോ​ക​ൻ, സി.​പി. മാ​ത്യു, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, കെ.​വി. സി​ദ്ധാ​ർ​ഥ​ൻ, തോ​മ​സ് മാ​ത്യു, എ​ൻ.​ഐ. ബെ​ന്നി, മ​നോ​ജ് കോ​ക്കാ​ട്ട്, ചാ​ർ​ളി ആ​ന്‍റ​ണി, ടി.​ജെ. പീ​റ്റ​ർ, ജി​യോ മാ​ത്യു, വി.​ഇ. താ​ജു​ദീ​ൻ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, എ.​എം. ദേ​വ​സ്യ, ബി​ജോ​യി ജോ​ണ്‍, റോ​ബി​ൻ മൈ​ലാ​ടി, ജെ​യ്സ​ൺ ന​ടു​വി​ലേ​കി​ഴ​ക്കേ​ൽ, തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.
റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​നം കേ​ര​ള​ത്തി​ൽ നി​ന്നും മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, റ​ബ​റി​നെ കാ​ർ​ഷി​ക വി​ള​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, റ​ബ​റി​ന് 200 രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ബ്സി​ഡി ന​ൽ​കു​ക, വി​ല സ്ഥി​ര​താ​ഫ​ണ്ടി​ൽ നി​ന്നും റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള സ​ബ്സി​ഡി ഉ​ട​ൻ ന​ൽ​കു​ക, 60 വ​യ​സ് തി​ക​ഞ്ഞ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക​യും അ​തി​ന്‍റെ ബാ​ധ്യ​ത​ക​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഏ​റ്റെ​ടു​ക്കു​കയും ചെ​യ്യു​ക, ഇ​ട​തു സ​ർ​ക്കാ​ർ ബ്ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 5,000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക, കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.