ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​ റാ​ലി ന​ട​ത്തി
Friday, December 13, 2019 10:35 PM IST
മു​ട്ടം :ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഷാ ​ബെ​ല്ലോ എ​ന്ന പേ​രി​ൽ തു​ട​ക്കം കു​റി​ച്ച ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ് ന​ട​ത്തി​യ​ത്. തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​സ്ഐ എം. ​ഷാ​ജി​ ദീ​പ​ശി​ഖാ പ്ര​യാ​ണം ഫ്്ളാ​ഗ് ഓ​ഫ് ചെ​യ്തു.
തു​ട​ർ​ന്ന് സ്കൂ​ൾ കാ​യി​ക താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ന​ട​ത്തി​യ ദീ​പ​ശീ​ഖാ റാ​ലി​ക്ക് മു​ട്ടം കോ​ട​തി ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ല്കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ. ലി​സ് ലി​ൻ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ് സ​ബ് ജ​ഡ്ജ് ദി​നേ​ഷ് എം.​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ​തു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സെ​ലി​ൻ കോ​യി​പ്പു​റം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ടി. ​ബെ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.