ഹൈ​റേ​ഞ്ചു​മേ​ഖ​ല വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ം നടത്തി
Saturday, December 14, 2019 10:46 PM IST
അടിമാലി: കോ​ത​മം​ഗ​ല​ത്തെ മ​ത​മൈ​ത്രി സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ടി​മാ​ലി​യി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ന​ട​ത്തി.
വെ​ട്ടി​ക്ക​ൽ എം​എ​സ്ഒ​ടി സെ​മി​നാ​രി റെ​സി​ഡ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​കു​ര്യാ​ക്കോ​സ് മോ​ർ തേ​യോ​ഫീ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ടി​മാ​ലി ടൗ​ണി​നെ ജ​ന​സാ​ഗ​ര​മാ​ക്കി​യാ​യി​രു​ന്നു വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ന​ട​ന്ന​ത്. ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കൊ​ല്ലം പ​ണി​ക്ക​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​എ​ൽ​ദോ​സ് പു​ളി​ഞ്ചോ​ട്ടി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​വും ഡോ. ​പി.​വി. റെ​ജി പാ​ല​ക്കാ​ട​ൻ ഭ​ക്തി​പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ഐ​ക്യ​ദാ​ർ​ഢ്യറാ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ. ​സാം വാ​ഴേ​പ്പ​റ​ന്പി​ൽ, ഫാ. ​ബി​നോ​യി വ​ർ​ക്കി ചാ​ത്ത​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.