മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ പു​ൽ​കൂ​ട് മ​ത്സ​ര​വും ക്രി​സ്്മ​സ് സാ​യാ​ഹ്ന​വും
Saturday, December 14, 2019 10:51 PM IST
നെടുങ്കണ്ടം: ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ഞ​പ്പെ​ട്ടി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22-ന് ​അ​ഖി​ല​കേ​ര​ള പു​ൽ​കൂ​ട് മ​ത്സ​ര​വും ക്രി​സ്മ​സ് സൗ​ഹൃ​ദ സാ​യാ​ഹ്ന​വും ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​ൽ​കൂ​ട് മ​ത്സ​ര​ത്തി​ൽ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ക്ല​ബ്ബുക​ൾ, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ, വ്യ​ക്തി​ക​ൾ, ഇ​ട​വ​ക​ക​ൾ തു​ട​ങ്ങി ആ​ർ​ക്കും ജാ​തി​മ​ത ഭേ​ദ​മെന്യേ പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ​മ്മാ​ന​മാ​യി 10001 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം​സ​മ്മാ​ന​മാ​യി 5001 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 3001 രൂ​പ​യും ട്രോ​ഫി​യും കൂ​ടാ​തെ അ​ഞ്ചു ടീ​മു​ക​ൾ​ക്ക് 1001 രൂ​പ​വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും.
22-ന് ​വൈ​കു​ന്നേ​രം മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് മ​ത്സ​രം. ഒ​രു ടീ​മി​ൽ പ​ര​മാ​വ​ധി ഏ​ഴു​പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 500 രൂ​പ. മ​ത്സ​ര​ശേ​ഷം വി​വി​ധ മ​ത, സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ക്രി​സ്മ​സ് സൗ​ഹൃ​ദ സാ​യാ​ഹ്ന​വും പാ​പ്പാ മ​ത്സ​ര​വും ന​ട​ത്തും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 18-നു​മു​ന്പ് ദേ​വാ​ല​യ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​സ്യ പൂ​വ​ത്തും​മൂ​ട്ടി​ൽ, തോ​മ​സ് താ​ഴ​ത്തേ​ട​ത്ത്, സ​ജി കു​ള​ങ്ങ​ര, ജോ​ബി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9446334011, 9744442413, 9656107586.