സ്ത്രീ ​സു​ര​ക്ഷ സ്വ​യ​ര​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, December 14, 2019 10:51 PM IST
കട്ടപ്പന: ഇ​ടു​ക്കി വ​നി​ത സെ​ല്ലി​ന്‍റെ​യും സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ സ്വ​യ​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി വ​നി​ത സെ​ല്ലു​വ​ഴി കാ​ന്പ​യി​നു​ക​ളും ന​ട​ത്തു​ന്നു​ണ്ട്.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ് കൂ​ടു​ത​ലാ​യും കാ​ന്പ​യി​നു​ക​ൾ ന​ട​ത്തു​ന്ന​ത്. സ്ത്രീ​ക​ൾ സ്വ​യ​ര​ക്ഷ​യ്ക്കാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന​ത്.
അ​ന്പ​ല​ക്ക​വ​ല സെ​ന്‍റ് റി​ച്ചാ​ർ​ഡ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ക​ട്ട​പ്പ​ന വ​നി​ത സെ​ൽ എ​സ്ഐ കെ.​ജെ. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത സെ​ൽ സി​പി​ഒ​മാ​രാ​യ കെ.​എ​സ്. സോ​ഫി​യ, പി.​എ​സ്. സു​നി​മോ​ൾ, ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി കൗ​ണ്‍​സി​ല​ർ ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.