ഇ​ര​ട്ട​യാ​ർ വോ​ളി തു​ട​ങ്ങി
Saturday, December 14, 2019 10:51 PM IST
കട്ടപ്പന: ഇ​ര​ട്ട​യാ​ർ വ്യാ​പാ​ര ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ര​ട്ട​യാ​ർ വോ​ളി തു​ട​ങ്ങി. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ത്തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ത​ങ്ക​മ​ണി വൈ​എം​എ​യും ചെ​ല്ലാ​ർ​കോ​വി​ൽ സി​ക്സ​സും ത​മ്മി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ സി​ക്സ​സ് വി​ജ​യി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് 10001 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. റ​ണ്ണേ​ഴ്സി​ന് 5001 രൂ​പ ട്രോ​ഫി​യും ന​ൽ​കും.
പു​തു​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​ര​ട്ട​യാ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ വ്യാ​പാ​രോ​ത്സ​വ് - 2019 സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വു പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ര​ട്ട​യാ​ർ യൂ​ണി​റ്റി​ലു​ള്ള വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ബി​ല്ലി​നൊ​പ്പം സ​മ്മാ​ന​കൂ​പ്പ​ണു​ക​ൾ ന​ൽ​കും. തു​ട​ർ​ന്ന് ആ​ഴ്ച​തോ​റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തും. ഈ​മാ​സം 31 വ​രെ​യാ​ണ് വ്യാ​പാ​ര ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്.

കാ​ര​ൾ ഗാ​ന​ശു​ശ്രൂ​ഷ

കട്ടപ്പന: സി​എ​സ്ഐ ഉ​പ്പു​ത​റ ജി​ല്ലാ കാ​ര​ൾ ഗാ​ന ശു​ശ്രൂ​ഷ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രി​ന്തി​രി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ ന​ട​ക്കും. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ​ഫ് മാ​ത്യു നേ​തൃ​ത്വം​ന​ൽ​കും. ചീ​ന്ത​ലാ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് കു​രു​വി​ള സ​ന്ദേ​ശം ന​ൽ​കും. 17 പ​ള്ളി​ക​ളി​ൽ​നി​ന്നു​ള്ള ഗാ​യ​ക സം​ഘം പ​ങ്കെ​ടു​ക്കും.