കു​ടി​വെ​ള്ളപ​ദ്ധ​തി നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Saturday, December 14, 2019 10:51 PM IST
വാഗമൺ: വാ​ഗ​മ​ണ്‍ കൈ​ത​പ്പ​താ​ലി​ൽ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക്കെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. കു​ള​ത്തി​ലെ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം​ചെ​യ്യാ​തെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ശ്ര​മം ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കൈ​ത​പ്പ​താ​ലി​ൽ ന​ട​ത്തി​യ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.കൈ​ത​പ്പ​താ​ലി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 15 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി പ​ല പ​ദ്ധ​തി​ക​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ​യും വെ​ള്ളം കി​ട്ടി​യി​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഹോ​സും ടാ​ങ്കും സ്ഥാ​പി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ല്ല.
പി​ന്നീ​ട് ഇ​തേ പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പു​തി​യ​താ​യി സ്ഥാ​പി​ച്ച ടാ​ങ്ക് ഉ​ൾ​പ്പെ​ടെ വീ​ണ്ടും ത​ക​ർ​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് കു​ളം വൃ​ത്തി​യാ​ക്കി ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച് പ​ദ്ധ​തി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ എ​ട്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. പ​ക്ഷേ നാ​ട്ടു​കാ​ർ​ക്ക് ഒ​രു​തു​ള്ളി വെ​ള്ളം​പോ​ലും ല​ഭ്യ​മാ​യി​ട്ടി​ല്ല.
മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചി​ട്ടും ക​രാ​റു​കാ​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ എ​ത്തി​ത്. അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യ നാ​ട്ടു​കാ​ർ​ക്കെ​തി​രേ ക​രാ​റു​കാ​ര​ൻ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്ന​താ​യും പ​റു​ന്നു.

സ്കൂ​ളി​ലേ​ക്കും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. കു​ള​ത്തി​ലെ മാ​ലി​ന്യം നീ​ക്കി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​കാ​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.