മൂ​ന്നാ​ർ - മ​റ​യൂ​ർ പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വ്
Saturday, December 14, 2019 10:53 PM IST
മറയൂർ: ഇ​ര​വി​കൂ​ളം ദേ​ശി​യ ഉ​ദ്യാ​ന​ത്തി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നാ​ൽ മൂ​ന്നാ​ർ - മ​റ​യൂ​ർ പാ​ത​യി​ൽ ഗ​താ​ഗ​ഗ​ത കു​രു​ക്ക് പ​തി​വാ​യി.
പ്ര​ള​യ​കാ​ല​ത്തി​നു​ശേ​ഷം സ​ഞ്ചാ​രി​ക​ൾ ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​റ​യൂ​ർ- മൂ​ന്നാ​ർ പാ​ത ക​ട​ന്നു​പോ​കു​ന്ന അ​ഞ്ചാം മൈ​ലി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ ക​യ​റ്റാ​തെ റോ​ഡ​രി​കി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​ൽ അ​ധി​ക​വും വ​ലി​യ ടൂ​റി​സ്റ്റ് ബ​സു​ക​ളാ​ണ്. ഇ​വി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സി​നെ​യോ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യോ നി​യ​മി​ച്ചി​ട്ടി​ല്ല. മ​റ​യൂ​രി​ൽ​നി​ന്നും രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഗ​താ​ഗ​ത​ക്കുരു​ക്കി​ൽ അ​ക​പ്പെ​ടു​ന്നു. റോ​ഡ​രി​കി​ൽ വ​ലി​യ ബ​സു​ക​ൾ പാ​ർ​ക്കു​ചെ​യ്യു​ന്പോ​ൾ വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ ഉ​ര​യു​ക​യും യാ​ത്ര​ക്കാ​ർ​ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ധി​ക​മാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ൾ​ക്കു​മു​ൻ​പ് കൃ​ത്യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി മ​റ​യൂ​ർ- മൂ​ന്നാ​ർ പാ​ത​യി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.