പോ​ലീ​സ് കാ​ന്‍റീ​ൻ അ​ന​ക്സ്
Saturday, December 14, 2019 10:53 PM IST
അടിമാലി: അ​ടി​മാ​ലി​യി​ൽ ന​വീ​ക​രി​ച്ച പോ​ലീ​സ് കാ​ന്‍റീ​ൻ അ​ന​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ശ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഷീ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. പ്ര​കാ​ശ്, കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജി. മ​നോ​ജ്കു​മാ​ർ, കെ.​ഡി. മ​ണി​യ​ൻ, സി.​ആ​ർ. സ​ന്തോ​ഷ്, അ​ബ്ദു​ൾ ക​നി, ടി.​സി. ഷി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടി​മാ​ലി ഒ​ന്നാം​ക്ലാ​സ് ജുഡീഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് ന​വീ​ക​രി​ച്ച പോ​ലീ​സ് കാ​ന്‍റീ​ൻ അ​ന​ക്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കേ​ൾ​വി പ​രി​ശോ​ധ​നാ ക്യാ​ന്പ് 19-ലേ​ക്ക് മാ​റ്റി

കട്ടപ്പന: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യും വെ​ള​ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള​ളി​യും സം​യു​ക്ത​മാ​യി 17-ന് ​ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​നാ ക്യാ​ന്പ് ഹ​ർ​ത്താ​ൽ പ്ര​മാ​ണി​ച്ച് 19-ലേ​ക്ക് മാ​റ്റി​യ​താ​യി പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ താ​ണു​വേ​ലി​ൽ അ​റി​യി​ച്ചു.