പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം; ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു
Sunday, December 15, 2019 10:41 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വാ​ഹ​ന പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ലൂ​ർ​ദ് സ്വാ​മി (52)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. വ​ണ്ടി​പ്പെ​രി​യാ​ർ മു​ബാ​റ​ക്ക് ബി​ൽ​ഡിം​ഗി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്വ​ർ​ണ​ക്ക​ട​യു​ടെ മു​ന്നി​ൽ പെ​രി​യാ​ർ ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ലൂ​ർ​ദ് സ്വാ​മി ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ക​യും തു​ട​ർ​ന്ന് ക​ട​യു​ട​മ പാ​ർ​ക്ക് ചെ​യ്ത ബൈ​ക്ക് എ​ടു​ത്ത് റോ​ഡി​ന് ന​ടു​വി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ജീ​വ​ന​ക്കാ​രും ക​ട​യു​ട​മ​യും ചേ​ർ​ന്ന് ലൂ​ർ​ദ് സ്വാ​മി​യേ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
പീ​ന്നി​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.