പാ​ഴ്ത​ടി​ക​ൾ ശ്രീ​നി​വാ​സ​ന് മനോഹരശി​ൽ​പ​ങ്ങ​ൾ
Sunday, December 15, 2019 10:41 PM IST
ചെറുതോണി: പാ​ഴ്ത​ടി​ക​ളി​ലും മ​ര​വേ​രു​ക​ളി​ലും ശ്രീ​നി​വാ​സ​ന്‍റെ കൈ ​തൊ​ട്ടാ​ൽ വി​രി​യു​ന്ന​ത് ജീ​വ​ൻ​തു​ടി​ക്കു​ന്ന ശി​ല്പ​ങ്ങ​ളാ​ണ്. കു​ള​മാ​വ് നാ​ടു​കാ​ണി സ്വ​ദേ​ശി​യും ആ​ദി​വാ​സി യു​വാ​വു​മാ​യ ആ​ല​ക്ക​ൽ ശ്രീ​നിവാ​സ​നാ​ണ് പു​തു​ത​ല​മു​റ​യ്ക്ക് ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന മ​നോ​ഹ​ര ശി​ല്പ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.
ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ വി​ജ്ഞാ​ന​വും കൗ​തു​ക​വും പ​ക​രു​ന്നു​വെ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ല്പ​ങ്ങ​ളെ വ്യ​ത്യ​സ്തമാ​ക്കു​ന്ന​ത്. ത​ന്‍റെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നും അ​വ​രി​ൽ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്താ​നു​മാ​ണ് ഇ​ദ്ദേ​ഹം ഉ​ളി​യെ​ടു​ക്കു​ന്ന​ത്.
ച​ന്ദ്ര​യാ​ൻ - 2 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ശ്രീ​നി​വാ​സ​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​ത്തി​ൽ വി​ജ​യം​ക​ണ്ടു. ഐ​എ​സ്ആ​ർ​ഒ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും നി​ർ​മി​തി​ക​ളു​ടെ​യും മോ​ഡ​ലു​ക​ൾ പ​ല​തും ഇ​ദ്ദേ​ഹം നി​ർ​മി​ച്ചി​ട്ടു​ണ്ട്.
മൂ​ന്നു​മാ​സം മാ​ത്രം ഒ​രാ​ശാ​രി​യോ​ടൊ​പ്പം ജോ​ലി​ചെ​യ്ത​താ​ണ് ശ്രീ​നി​വാ​സ​ന് ആ​കെ​യു​ള്ള ശി​ല്പ​നി​ർ​മാ​ണ​ത്തി​ലെ പ​രി​ച​യ​സ​ന്പ​ത്ത്. ഇ​ദ്ദേഹ​ത്തി​ന്‍റെ വീ​ട്ടി​ലെ എ​ല്ലാ ഫ​ർ​ണി​ച്ച​റു​ക​ളും സ്വന്തമായി നി​ർ​മി​ച്ച​വ​യാ​ണ്.
ഇ​തി​നു​പു​റ​മേ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും സ്പേസ് ഷ​ട്ടി​ലു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മോ​ഡ​ലു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
ബാ​ല​പാ​ഠ പു​സ്ത​ക​ത്തി​ലെ കു​ര​ങ്ങി​ന്‍റെ ഹൃ​ദ​യം വേ​രി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ആ​രേ​യും വി​സ്മ​യി​പ്പി​ക്കും. കു​ഴ​ൽ​കി​ണ​റി​ന്‍റെ മാ​തൃ​ക​യും ഇ​ദ്ദേ​ഹം നി​ർ​മി​ച്ച ക​ര​കൗ​ശ​ല​ശേ​ഖ​ര​ത്തിലുണ്ട്. പ​ക്ഷി​മൃ​ഗാ​ദി​ക​ളും പ്ര​കൃ​തി​യു​ടെ മ​നേ​ഹ​ര​മാ​യ ദൃ​ശ്യ​വു​മെ​ല്ലാം പാ​ഴ്ത​ടി​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ശ്രീ​നി​വാ​സ​ൻ ഈ​ഫ​ൽ ട​വ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. സ​ന്ധ്യ​യാ​ണ് ഭാ​ര്യ. ക​രി​പ്പ​ല​ങ്ങാ​ട് ഗ​വ. ട്രൈ​ബ​ൽ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദ​ർ​ശും ശ്രീ​ല​ക്ഷ്മി​യു​മാ​ണ് മ​ക്ക​ൾ.