ജില്ലയിലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ തൊ​ണ്ടിവാ​ഹ​ന​ങ്ങ​ൾ ലേ​ലം​ചെ​യ്തു
Tuesday, January 14, 2020 10:44 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പു​ക​ളി​ൽ കു​മി​ഞ്ഞു​കൂ​ടി​യ തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ വി​റ്റു. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​ട​മ​സ്ഥ​രി​ല്ലാ​തെ കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ത്. 155 വാ​ഹ​ന​ങ്ങ​ൾ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും നീ​ക്കം​ചെ​യ്തു​തു​ട​ങ്ങി.

പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​ന്പ​നി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ-​ടെ​ൻ​ഡ​റി​ലൂ​ടെ ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ പാ​ല​ക്കാ​ട് എ​ത്തി​ച്ച​ശേ​ഷം ഉ​രു​ക്കാ​ക്കി മാ​റ്റും. ക​രി​ങ്കു​ന്നം, ക​രി​മ​ണ്ണൂ​ർ, ഇ​ടു​ക്കി, ഉ​പ്പു​ത​റ, പെ​രു​വ​ന്താ​നം, കാ​ളി​യാ​ർ, അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ, നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളാ​ണ് നീ​ക്കം​ചെ​യ്തു​തു​ട​ങ്ങി​യ​ത്.

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40 വാ​ഹ​ന​ങ്ങ​ൾ ഇ​ന്ന​ലെ നീ​ക്കം​ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ, കേ​സ് അ​വ​സാ​നി​ച്ചി​ട്ടും ഉ​ട​മ​സ്ഥ​ർ തി​രി​കെ കൊ​ണ്ടു​പോ​കാ​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ മാ​ത്ര​മാ​ണ് ലേ​ലം​ചെ​യ്ത​ത്. 29 ബൈ​ക്കു​ക​ൾ, ഒ​ന്പ​ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ, ഒ​രു ലോ​റി, ഒ​രു ജീ​പ്പ് എ​ന്നി​വ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും നീ​ക്കി​യ​ത്. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ആ​ർ​ടി​ഒ, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ൾ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്. കേ​സ് ന​ട​പ​ടി തു​ട​രു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ൾ കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​ശേ​ഷ​മേ നീ​ക്കം​ചെ​യ്യു​ക​യു​ള്ളൂ.

ജി​ല്ല​യി​ൽ 1993-നു​ശേ​ഷം സ്റ്റേ​ഷ​ൻ വ​ള​പ്പു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ങ്ങ​ൾ മി​ക്ക​തും തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ച നി​ല​യി​ലാ​ണ്. ഇ​തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് പോ​ലീ​സ് ക​ത്ത​യ​ച്ചി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്നാ​ണ് ലേ​ലം​ചെ​യ്യാ​ൻ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വി​ല നി​ശ്ച​യി​ച്ച ശേ​ഷ​മാ​ണ് വാ​ഹ​നം ലേ​ല​ത്തി​നു​വ​ച്ച​ത്.