ജീ​വ​നി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം
Wednesday, January 15, 2020 10:23 PM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യി​ൽ സം​സ്ഥാ​ന​ത്തെ സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് ജീ​വ​നി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി നി​ർ​വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം .ജ​ലാ​ലു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 2021 എ​പ്രി​ൽ വ​രെ​യാ​ണ് വി​ഷ​മു​ക്ത പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​ക്കു​ന്ന​ത്.
470 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​സ​മ്മ സാ​ജ​ൻ പ​ച്ച​ക്ക​റി തൈ​ന​ട്ടു തു​ട​ക്ക​മി​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ഭ ത​ങ്ക​ച്ച​ൻ, പി. ​എ​സ്. സു​രേ​ഷ്, അ​മ​ൽ ജോ​സ്, അ​മ്മി​ണി ജോ​സ്, ടോ​മി ജോ​ർ​ജ്, ആ​ൻ​സി തോ​മ​സ്, വി ​എം. സെ​ലി​ൻ, അ​ഗ​സ്തി അ​ഴ​ക​ത്ത്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എം.​വി. ജ​യ​ശ്രീ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ്തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.